ഗുല്‍മോഹര്‍

ഗുല്‍മോഹര്‍
കൊഴിഞ്ഞു വീണ ഗുല്‍മോഹര്‍ പുഷ്പങ്ങളുടെ ചവിട്ടിയരക്കപ്പെട്ട നൊമ്പരങ്ങള്‍

2013, മേയ് 25, ശനിയാഴ്‌ച

മഞ്ഞുതുള്ളിയുടെ ആര്‍ദ്രമുഖം









                     ഒരു പക്ഷെ കാത്തിരിപ്പിന്റെ പ്രതീകമായ മീര പോലും കാത്തിരിക്കാന്‍ മെനക്കെടാതെ പുതപ്പിന്നുള്ളില്‍ ചുരുണ്ടു കൂടാന്‍ കൊതിക്കുന്ന തണുപ്പുള്ള രാത്രി. മീരയെ സഹനത്തിന്റെ കൂടി പ്രതീകമായി കാണാന്‍ ആണെനിക്ക്‌ ഇഷ്ടം. ഒരു രക്ഷപ്പെടലിന്റെ ആശ്വാസത്തില്‍ ആയിരുന്നു ഞാന്‍.ഇന്നേതായാലും പതിവ് ക്വോട്ട തെറ്റിക്കാന്‍ തന്നെ ആയിരുന്നു തീരുമാനം.അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു സ്മിര്നോഫ്ഫ് എടുത്ത്, അവന്റെ കഴുത്തും പൊട്ടിച്ച്,ഒരു പെഗ്ഗ് ഒഴിച്ചു. ഗ്രീന്‍ ആപ്പിള്‍ ആണ്. ഗ്ലാസ്‌ കയ്യിലെടുത്ത് എന്റെ എല്ലാ വിജയങ്ങള്‍ക്കും ഹേതു ഇവനാണെന്ന ഭാവത്തില്‍ ഒന്ന് നമസ്കരിച്ചിട്ട്‌, രണ്ടു തുള്ളി,,,, വെള്ളമടിച്ചു പണ്ടാരമടങ്ങിപ്പോയ അപ്പൂപ്പനും  അമ്മാവനും കൊടുത്തിട്ട്, ബാക്കിയുള്ളത് കവര്പ്പും തരിപ്പും ഒന്നും ആസ്വദിക്കാന്‍ നില്‍ക്കാതെ ഒറ്റ പിടിക്ക് വിഴുങ്ങി.അല്ലേലും അതാ സ്വഭാവം.ആദ്യം ഒരാക്രാന്തമാ.അത് കഴിഞ്ഞാല്‍ അതേ സാധനം തന്നെ ആസ്വദിച്ച് അനുഭവിച്ച് ഒരു വട്ടം കൂടി.

                          പ്രവാസജീവിതത്തില്‍ വളരെ കാലങ്ങള്‍ കൊണ്ട് സ്വന്തമാക്കിയെടുത്ത ശീലം, അല്ല ദുശ്ശീലം. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതെന്തിനുവേണ്ടി. അപ്പോഴൊക്കെ ചെന്നെത്തുന്നത് അടുത്തൊരു പെഗ്ഗിന്റെ ചില്ലുഗ്ലാസ്സിലെ നുരയുന്ന പതയിലേക്കാണ്, ആഴ്ന്നിറങ്ങുന്ന തണുത്ത ലഹരിയിലേക്കാണ്. പിന്നേ ആഴ്ചയില്‍ ഒരു ദിവസം, അതും ഒരു ക്വോട്ടര്‍.

                             അടുത്ത പെഗ്ഗ് ഒഴിച്ചു.ഇത് ആസ്വദിക്കാന്‍ ഉള്ളതാണ്.ഓരോ തുള്ളിയും. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, ഈ ജീവിതവും ഇങ്ങിനെ തന്നെയല്ലേ.ഒരു സിപ്പില്‍ നിന്നും അടുത്ത സിപ്പിലേക്കുള്ള സമയം.  ആ ചെറിയ ഇടവേളയില്‍ ആരൊക്കെ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകും.ആവോ. എരിഞ്ഞിറങ്ങട്ടെ.

                                        ഇന്ന് സൈറ്റില്‍ വച്ച് യാദൃശ്ചികമായി കണ്ട ഒരു 3 gp ക്ലിപ്പിംഗ്. അതാണ്‌, അല്ല അതിലെ ആ മുഖമാണ് എന്നെ വേട്ടയാടുന്നത്.അതെ ആ മുഖം ഞാന്‍ തിരിച്ചറിയുന്നു.യാഥാര്‍ത്ഥ്യം ആരാച്ചാരുടെ കൊലച്ചിരിയുമായി എന്റെ കഴുത്തിനു നേരെ വാളോങ്ങി നില്‍ക്കുന്നത് ഞാന്‍ കാണുന്നു. ആ മുഖം,കറുത്തിരുണ്ട ആ മിഴികള്‍, ഇല്ല  എനിക്ക് തെറ്റിയിട്ടില്ല.ആ മിഴികളുടെ അഴക്‌ കറുത്തിരുണ്ട ആ നിറമായിരുന്നു

                                                                    അടുത്ത പെഗ്ഗിനു വേണ്ടി മാത്രം സ്വബോധത്തിലേക്ക് തിരിച്ചിറങ്ങി. ജന്നല് ഗ്ലാസ്സില്‍ അതിഥികളെപ്പോലെ മഞ്ഞുത്തുള്ളികള്‍. ഇതുപോലെ മഴക്കാലത്ത്‌ എനിക്കിഷ്ട്ടപ്പെട്ട ഒന്നാണ് മഴക്കുമിളകള്‍ എത്ര ക്ഷണികമാണ് അവയുടെ ആയുസ്സ്. നാട്ടില്‍ മഴ കണ്ടുകൊണ്ടു കിടക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്,,, എനിക്ക് മുന്‍പേ ഈ ജീവിത വീഥിയില്‍ കൂടി കടന്നൂ പോയവര്,, എന്റെ നല്ലവരായ പൂര്‍വ്വികര്‍,,അല്ലെങ്കില്‍ മരണത്തോടെ നല്ലവരാക്കപെട്ടവര്‍,, എന്തോ പറയാന്‍ മറന്നവര്‍,,അല്ലെങ്കില്‍ പറഞ്ഞു തീരും മുന്‍പേ തിരിച്ചു വിളിക്കപ്പെട്ടതാല്‍ സാധിക്കാതെ പോയവര്‍, അവര്‍ പറയാന്‍ ബാക്കിവച്ചതോക്കെയും ഈ മഴക്കുമിളകളോടാകും പറഞ്ഞു വിട്ടിട്ടുണ്ടാവുക. ‍  പാവം മഴക്കുമിളകള്‍, അവര്‍ അത് പറയാനാകാതെ പതിച്ച മാത്രയില്‍ ഉയിര്‍ കൊണ്ട് മാത്രനേരം കൊണ്ട് പൊട്ടിത്തകരുന്നു. ഒരു പക്ഷെ അവര്‍ക്കത്‌ എന്നോട് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍,, ആര്‍ക്കും വെളിവാകാത്ത ആ രഹസ്യത്താല്‍ ഞാന്‍ ഒരനശ്വര പ്രഭാവത്തില്‍ ലയിച്ചില്ലാതായേനെ.

                                            രാവിലെ സൈറ്റില്‍ പോകുമ്പോള്‍ വാരി ലഞ്ച്ബോക്സില്‍ ആക്കി കൊണ്ടുപോകുന്ന മരവിച്ച ഭക്ഷണം വിശപ്പിന്റെ സ്വാദും കൂട്ടി വാരി വിഴുങ്ങി, കയ്യും  കഴുകി വിശ്രമത്തിന് ഇരിക്കുമ്പോഴാണ്,അവിടെ ഒരു ബഞ്ചിന്റെ മൂലയില്‍,അവര്‍ ഏഴെട്ടു പേര്‍ ഉണ്ടാകും,,,മൊബൈലില്‍ എന്തോ വീഡിയോ കാണുകയായിരുന്നു.ഇടയ്ക്ക് സഹിക്കവയ്യാതെ ഓരോ കമന്റുകള്‍ ഉയരുന്നുണ്ട്.

    ക്യാ യാര്‍?? ഇത്നാ ബഡാ

  യെ മാല്‍ മേരേകോ ബേജോ. തുംഹാരാ മൊബൈല്‍ മേ ബ്ലൂ ടൂത്ത് ഹേ ക്യാ?????????

 ഹാ ഭായ് ഹേ.

 ബേജോ ഫിര്‍,,, ജ്യാദാ ദിന്‍ ഹോഗയാ. ആജ് ദേഖേഗാ.


                  ഒരു ജിജ്ഞാസയുടെ പുറത്തു അവിടെ വരെ പോയി എത്തി വലിഞ്ഞു നോക്കി. ഏതോ xxx വീഡിയോ ക്ലിപ്പിംഗ് ആണ്.ഹിഡന്‍ ക്യാമറ ഉപയോഗിച്ച് എടുത്തതാണ്. എന്നാലും നല്ല ക്ലാരിറ്റി. ആ പെണ്ണ് നന്നായി സഹകരിക്കുന്നു ആ ചെറുപ്പകാരനുമായി. ബലാല്‍ക്കാരമായിട്ടു ഉള്ളതല്ല എന്ന് ചുരുക്കം.എവട്ടയോക്കെ ഇതിനായി ഇറങ്ങി പുറപ്പെട്ടതാവും. ഇവര്‍ക്കൊന്നും കുടുംബം ഉണ്ടാവില്ലേ? കാശിനു വേണ്ടിയോ,, നൈമിഷികമായ സുഖത്തിനു വേണ്ടിയോ, തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് മാത്രം തെന്നിതെറിച്ച് നീങ്ങുന്നവര്‍.

                                                        ഇവിടെ ഈ പ്രവാസ ലോകത്ത് ഇതൊക്കെ (ഇത്തരം വീഡിയോ ക്ലിപ്പിങ്ങുകള്‍ )ഒരു മരുപ്പച്ച പോലെയാണ്. സ്വന്തം ഭാര്യയെ വിട്ടെറിഞ്ഞ്‌ അവരുടെ സ്വപ്നങ്ങളുടെ മാറാപ്പിന്റെ ഭാരം ചുമന്നു ഇവിടെ ഈ മണലാരണ്യത്തില്‍ വന്നു കിടക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവര്‍ തിരിച്ചറിയുന്നു,,നഷ്ട്ടപ്പെടുന്നത് തങ്ങളുടെ ചെറുപ്പമാണ്,, നല്ല കാലമാണ്. ഒരു പക്ഷെ ഈ പ്രാരാബ്ധങ്ങളുടെ അവസാനം ആയുസ്സുണ്ടായാല്‍ തിരിച്ചു നാട്ടില്‍ എത്തുന്നത്‌ ഒന്നിനും കഴിയാത്തവനായിട്ടായിരിക്കും.സ്വന്തം സ്വപ്നങ്ങളേ താലൂലിച്ചു,വികാരങ്ങളെ മറന്ന് ,, ആഗ്രഹങ്ങളെ മറന്ന്,,കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് വെളിച്ചമേകാനായി സ്വന്തം ശരീരം മരുചൂടില്‍ കത്തിച്ച് ,, ഒടുവില്‍ കനലെല്ലാമണഞ്ഞു കരിക്കട്ടയായി തിരിച്ചെത്തുമ്പോള്‍ സ്വന്തം ഭാര്യയുടെ മുന്നിലെങ്കിലും തങ്ങള്‍ തിരസ്കൃതരാക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്ന് അവരില്‍ ഭൂരിഭാഗത്തിനും അറിയാം.പക്ഷെ നിസ്സഹായരാണവര്‍.. അങ്ങിനെയുള്ളപ്പോള്‍ അവര്‍ക്കാശ്വാസം ഇതൊക്കെത്തന്നെയാണ്.താല്‍ക്കാലികമായെങ്കിലും ഇത്തരം വീഡിയോകളെ  ആശ്രയിക്കാത്തവര്‍ ചുരുങ്ങും.പിന്നെ എന്തിനും ഉണ്ട് ചീത്ത വശവും നല്ല വശവും.

                             
                                  വീണ്ടും ആരുടെയോ കമന്റു കേട്ടൂ...

    ആരെ യാര്‍ യെ ലട്കി മലബാറി ഹേ .

 ആരെ യാരാ മുശ്കില്‍ ക്യാ ഹേ ???? അച്ഛാ ദേഖോ.

   ജിജ്ഞാസയില്‍ വീണ്ടും നോക്കി. അപ്പോഴാണ്‌ ആ മുഖം കണ്ടത്. കിട്ടിയ തോളില്‍ താങ്ങി പിടിച്ചു.വീഴാതിരിക്കാന്‍. അതെ ആ മുഖം തന്നെ.കറുത്തിരുണ്ട ആ മിഴിയിണകള്‍, അതെ അത് തന്നെ.വിശ്വസിക്കാനാകുന്നില്ല.വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാന്‍ നോക്കി.ഓര്‍ക്കുംതോറും സാമ്യങ്ങള്‍ ഇരട്ടിക്കുന്നു.പാഞ്ഞു ചെന്ന് ആ മൊബൈല്‍ തട്ടിപ്പറിച്ചു ഡിസ്പ്ലെയിലേക്ക് നോക്കി. 

                         എനിക്കുമാത്രം അറിയുന്ന,, എന്നെ മാത്രം ബാധിക്കുന്ന ഒരു ഭൂകമ്പം പോലെ നെഞ്ചിടിപ്പ്. നേപ്പാളികളുടെ ഒച്ച കാതില്‍ വീണു.

  പാഗല്‍ ഹേ ക്യാ തും

                 പാഗല്‍    അതെ ഭ്രാന്തനാണ്   ഈശ്വരാ ഈ മുഖമായിരുന്നല്ലോ ഇന്നലെ വരെ ഞാന്‍.....

ഒരുമിച്ചു രണ്ടു പെഗ്ഗ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി.

                                   അമ്മയുടെ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങിയാണ്, സാമ്പത്തിക പ്രശ്നങ്ങള്‍ നിരവധിയുണ്ടായിട്ടും ഒരു കല്യാണത്തിന് സമ്മതിച്ചത്. എല്ലാം അമ്മയെ ഏല്‍പ്പിച്ചു.എമര്‍ജെന്‍സി ലീവിന് പോയി പെണ്ണ് കണ്ടു.പെണ്ണിന്റെ പേര്‍ സുനന്ദ.സുന്ദരിയാണ്.ഒറ്റ നോട്ടത്തില്‍ എനിക്ക് തോന്നിയത്,,,,പുലരിയിലെ മഞ്ഞുതുള്ളിയുടെ ആര്‍ദ്ര ഭാവം പോലെ എന്നാണു.ഏതായാലും എനിക്കിഷ്ട്ടപ്പെട്ടു.പക്ഷെ ഒരു സംശയം എന്റെ മനസ്സിലിങ്ങനെ വന്നു.എന്താണെന്ന് വച്ചാല്‍,,,, പെണ്ണ് സുന്ദരിയാണ്,, വിദ്യാഭ്യാസമുണ്ട്,,, ഇതൊക്കെ വച്ച് നോക്കുമ്പോള്‍ എന്നെക്കാളും എത്രയോ നല്ല പയ്യന്മാരെ നാട്ടില്‍ കിട്ടും.പിന്നെ ആലോചിച്ചു,, ഞാനും അത്ര മോശം ഒന്ന് അല്ലല്ലോ.....

                                                 എനിക്ക് പെണ്ണിനോട് കുറച്ചു സംസാരിക്കാന്‍ ഉണ്ട്. കാരണവന്മാരുടെ ചെറിയ ചവിട്ടു നാടകം കഴിഞ്ഞേ അനുമതി കിട്ടു.അതുവരെ കാത്തു.അങ്ങനെ ഇരന്നുവാങ്ങിയ സമ്മതത്തോടെ പെണ്ണിനോട് സംസാരിക്കാന്‍ ചെന്നു.

                           ഒരു വിറയല്‍, ആദ്യമായിട്ടാണല്ലോ അതാവും. പെണ്ണിനെ ഒന്ന് നോക്കി. ഒരു കൂസലും ഇല്ല. എനിക്കതിഷ്ട്ടമായി. പെണ്ണ് തന്റേടിയാണ്. കൊള്ളാം. പിന്നെ ഞാന്‍ ചോദിച്ചു:::::::::

   ഒരു പ്രവാസിയായ എന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ????????

അതിനുള്ള മറുപടി എന്നെ നന്നേ പുളകിതനാക്കി.

അവള്‍ പറഞ്ഞു:::::: ഞാനതില്‍ അഭിമാനിക്കുന്നു.


                നമ്മുടെ ധീര ജവാന്മാരുടെ ഭാര്യമാരോട് ചോദിച്ചാല്‍ അവര്‍ പറയുമ്പോലെ..അവരുടെ മിഴികളിലെ  തിളക്കം,,, അഭിമാനത്തിന്റെ ജ്വാല, ആത്മവീര്യത്തിന്റെ തീച്ചൂട്,, അതിവളുടെ കണ്ണിലും...ഞാന്‍ സ്വയം മറന്നു നിന്നു ,, അല്‍പനേരം. ഇതില്‍ കൂടുതല്‍ എന്തുവേണം.ഞാന്‍ ആ യുവതിയെ ഒന്ന് നമസ്കരിച്ചു.


                                 എന്നോട് ഒരു പ്രവാസിയുടെ ഭാര്യയാകുന്നതില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ  സുനന്ദ എന്നാ പെണ്ണ്,, ഇന്നിതാ എന്റെ കയ്യിലെ മൊബൈലില്‍, പലരുടെയും മൊബൈലുകളില്‍ അതിവേഗം വ്യാപിക്കുന്ന ഒരു 3 gp വീഡിയോ ക്ളിപ്പിങ്ങിലെ  നഗ്ന സുന്ദരിയായി നില്‍ക്കുന്നു... അവള്‍ ഇത്രമാത്രം പ്രശസ്ത ആയിരുന്നുവോ????????


                           അങ്ങിനെ സ്മിര്നോഫ്ഫിന്റെ അവസാന തുള്ളിയും ഗ്ലാസിലെ നുരയുന്ന സോഡയില്‍  വീണു ലയിച്ചില്ലാതായി,,,അതിന്റെ ലഹരി ബാക്കി നിര്‍ത്തിക്കൊണ്ട്. അബോധാവസ്ഥയിലേക്ക് കൂപ്പുകുത്തും മുന്‍പ്,,,, അമ്മയോട് എന്ത് കാരണം പറയും,,, ഈ കല്യാണം വേണ്ടാ എന്ന് പറയുന്നതിന്... എന്നതിനെ പറ്റി   ഒരു ആലോചന,,,, നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാതെ ഇഴഞ്ഞിഴഞ്ഞു  വീണു.

2013, മേയ് 19, ഞായറാഴ്‌ച

ഓര്‍മ്മകള്‍


നിന്നേ അറിയുവാനായ് നീ നിന്നാത്മാവിന്‍-


അടിത്തട്ടില്‍  മുങ്ങിപ്പരതുമ്പോള്‍


എന്നോ വിസ്മൃതിയുടെയ്  ആഴങ്ങളിലാണ്ടുപോയ-


ഓര്‍മ്മതുണ്ടുകള്‍ നിന്റെ കയ്യില്‍ തടഞ്ഞേക്കാം


അവയോടു നീ പരിഭവിക്കരുത്


അതവയുടെയ് നിയോഗമാണ്


നീയറിയാതെ നിന്റെയുള്ളില്‍ അഗാധതയില്‍ -


അലിഞ്ഞുപോയവ എത്രയോ ഉണ്ടാകാം ,,, ഉണ്ടായേക്കാം


ഓര്‍മ്മകളുടെ നിയോഗമാണത്


അവയ്ക്കു സ്വാതന്ത്ര്യമില്ല


നാം വീട്ടുതടങ്കല്‍ കല്‍പ്പിച്ച നിഷ്കളങ്ക കന്യകളാണ് ഓര്‍മ്മകള്‍


നീ പോലുമറിയാതെ എന്നേ തേടിയെത്തിയ നിന്റെ ---


ഓര്‍മ്മകള്‍ക്ക്  സ്വസ്തി     സ്വസ്തി      സ്വസ്തി